മണ്ണില്‍ കൈകള്‍ കൊണ്ട് മാന്തി കുഴിയുണ്ടാക്കുന്ന സ്വഭാവമുള്ള മൃഗമെന്ന നിലയില്‍ കടുവയുടെ കൈകളില്‍ കന്പി പോലുള്ള വസ്തുക്കള്‍ കൊണ്ട് മുറിവേല്ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി. വരുംദിനങ്ങളില്‍ മൃഗങ്ങളെ താമസിപ്പിക്കുന്ന മുഴുവന്‍ പ്രദേശങ്ങളിലും സമാന പരിശോധന നടത്തി മൃഗങ്ങള്‍ക്ക് ഹാനികരമാവാന്‍ ഇടയുള്ള വസ്തുക്കള്‍ നീക്കം ചെയ്യുമെന്ന് ഡയറക്ടര്‍ പറഞ്ഞു.