ഇന്ന് നെന്മാറ എം എല്‍ എയുടെ നേതൃത്വത്തില്‍ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ പ്രദേശവാസികളും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. പകല്‍ സമയത്ത് ആനയെ കൊണ്ടുവരുന്നത് തടയുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാത്രി സമയങ്ങളില്‍ തമിഴ്‌നാട് ഉദുമല്‍പേട്ട വഴി ആനയെ കൊണ്ടുവന്നു വിടുമെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.