അതിരപ്പിള്ളി വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനകത്ത് കാട്ടാനകള്‍ കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് രണ്ടു കാട്ടാനകള്‍ ആരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിനകത്ത് എത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ എതിര്‍വശത്തുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ നിന്നാണ് കാട്ടാനകള്‍ എത്തിയത്. 15 മിനിറ്റോളം കോമ്പൗണ്ടിനകത്ത് ചുറ്റിതിരിഞ്ഞ് കാട്ടാനകള്‍ ആളുകള്‍ ഒച്ച വെച്ചതോടെ റോഡ് മുറിച് കടന്നു പ്ലാന്റഷന്‍ തൊട്ടത്തിലൂടെ കാട് കയറി പോയി.