അരിക്കൊമ്പന്‍ വിഷയത്തില്‍ മനുഷ്യനാണ് ആദ്യ പരിഗണന നല്‍കുക എന്ന ഉറപ്പ് വിദഗ്ധസമിതി നല്‍കിയിട്ടുണ്ടെന്നാണ് ജനപ്രതിനിധികള്‍ അടക്കം വ്യക്തമാക്കുന്നത്. എന്നാല്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ നടക്കുന്ന സമരത്തിന് പിന്തുണയെ അറിയിച്ച് വിവിധ കര്‍ഷക സംഘടനകള്‍ രംഗത്തെത്തുകയും വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന അഞ്ചാം തീയതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുന്നതിനും തീരുമാനമെടുത്തിരുന്നു. ഇതുമായി മുമ്പോട്ട് പോകുവാനാണ് കര്‍ഷക സംഘടനകളുടെയും തീരുമാനം