Newsleader – ഹാരിസണ്‍ കമ്പനിയുടെ മാനേജരുടെ ബംഗ്ലാവിലേക്കുള്ള റോഡിലൂടെ പുലി പോയതായി യാത്രക്കാര്‍ പറയുന്നു. ഈ പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ ആക്രമിക്കുന്നതു പതിവായിരുന്നു. കഴിഞ്ഞ ദിവസം പുലിയിറങ്ങി പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ മാറിയാണ് പുലിയെ യാത്രക്കാര്‍ കണ്ടത്.പാലപ്പിള്ളി മേഖലയില്‍ പുലിയുടെ ആക്രമണം പതിവാണെങ്കിലും ആദ്യമായാണ് നാട്ടുകാര്‍ പുലിയെ കാണുന്നത്. ജനവാസ മേഖലയില്‍ പുലിയെ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
Latest malayalam news : English summary
Travelers say the tiger went down the road to the bungalow of the manager of the Harrison Company. Tigers used to attack cows in this area. The travelers saw the tiger 200 meters away from the place where the tiger killed the cow the other day. Although tiger attacks are common in the Palapilly area, this is the first time the locals have seen the tiger. Locals are worried after seeing a tiger in a residential area.