News Leader – കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ടക്കേസിലെ എഫ്ഐആറില്‍ ഗുരുതര പിഴവ്. രണ്ടാം പ്രതിയായ വിശാഖിന് 19 വയസെന്നാണ് പോലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേരള സര്‍വകലാശാലയിലെ രേഖകള്‍ പ്രകാരം ഇയാള്‍ക്ക് 25 വയസുണ്ട്. 22 വയസ് കഴിഞ്ഞവര്‍ക്ക് കോളജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ മല്‍സരിക്കാനാവില്ലെന്നാണ് ചട്ടം. ഇത് മറികടക്കുന്നതിനാണ് മല്‍സരിക്കുകയേ ചെയ്യാത്ത വിശാഖിനെ യുയുസി പട്ടികയില്‍ തിരുകികയറ്റിയത്. പ്രായം തെറ്റായി രേഖപ്പെടുത്തി എസ്എഫ്ഐ നേതാവിനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആക്ഷേപം