ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണമെന്നാണ് ബോര്‍ഡില്‍ പറയുന്നത്. ഒന്ന് വര്‍ഗ്ഗ ശത്രുവിന് നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിന് എതിരെയും ആയിരിക്കണമെന്നും ഇതില്‍ പറയുന്നു. പി.ജയരാജന്റെ കൈ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. അഴീക്കോട് സൗത്ത് കാപ്പിലപ്പീടികയില്‍ റോഡരികിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.