വളരെ രഹസ്യമായിട്ടായിരുന്നു വിദ്യ കോടതിയെ സമീപിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി എത്തിയത്. വിഷയത്തില്‍ പൊലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. വ്യാജ രേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രതി ചെറുപ്പമാണെന്നും അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട
Latest Malayalam News : English Summary
K Vidya approaches Kerala High Court for bail : k vidya abscond