ആറാട്ടുപുഴ ശാസ്താവിന്റെ വിശ്വസ്തസേവകാരായ അവര്‍ എത്തി. സേലത്തുനിന്നും ശാസ്താവിന്റെ ക്ഷേത്രവും അനുബന്ധ സാമഗ്രികളും വൃത്തിയാക്കാന്‍. കോവിഡ് കാലം കഴിഞ്ഞ് വീണ്ടും അവര്‍ ഇഷ്ടദേവനെ സേവിക്കാനെത്തിയത് കറകളഞ്ഞ ഭക്തിയുടെ നേര്‍സാക്ഷ്യമായി. സേലത്തു നിന്നുള്ള പതിനേഴ് പേരുടെ ഒരു ഭക്തസംഘം ആറാട്ടുപുഴ ക്ഷേത്രത്തില്‍ എത്തി. ക്ഷേത്രവും അനുബന്ധ സാധന സാമഗ്രികളും വൃത്തിയാക്കി ദേവന് സമര്‍പ്പിക്കുന്നതാണ് ഇവരുടെ തീര്‍ത്ഥാടന ലക്ഷ്യം. സേലം സ്വദേശിയായ പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



