Menu

Follow Us On

എല്ലാം പതിവിന്‍പടി തന്നെ

എല്ലാം പതിവിന്‍പടി തന്നെ. ഗവര്‍ണ്ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്തി. സംസ്ഥാനസര്‍ക്കാരിനെ വാഴ്ത്തി. കേന്ദ്രസര്‍ക്കാരിനെ പേരിനു കുറ്റപ്പെടുത്തി. തീര്‍ന്നു. വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷവും എത്തി. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗമെന്നും അതിലുള്ളത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണെന്നും സതീശന്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതി ഭദ്രമെന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്. ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആ യാഥാര്‍ഥ്യത്തെ മറച്ചുവച്ചു ഗവര്‍ണറെ കൊണ്ട് ഇത് പറയിച്ചു. ഏറ്റവും മികച്ച പൊലീസ് കേരളത്തിലേതെന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞത്. കേരളത്തിലേത് ഏറ്റവും മോശം പൊലീസാണെന്നും സതീശന്‍ പറഞ്ഞു.. പ്രതിപക്ഷ നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിയും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ ഒത്തുതീര്‍പ്പെന്ന് ചൂണ്ടിക്കാട്ടി. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണിത്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. നിയമസഭാ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –