ഫെബ്രുവരി 23, 24 തീയതികളിലായി കുമരനെല്ലൂരിലെ പ്രത്യേക വേദിയിലാണ് തെയ്യങ്ങള്‍ കളിയാട്ടം നടത്തുക. പ്രത്യേക വ്രതം എടുത്തവരാണ് തെയ്യം കെട്ടി ആടുക. തെയ്യത്തിന്റെ തുടക്കം കുറിക്കുന്ന അടയാളപ്പെടുത്തല്‍ എന്ന ചടങ്ങ് ഉത്രാളിക്കാവില്‍ വച്ച് നടന്നു. തെയ്യം കെട്ടിയാടുന്ന പയ്യന്നൂര്‍ കുഞ്ഞിരാമപ്പണിക്കര്‍, പയ്യന്നൂര്‍ സുരേഷ് പണിക്കര്‍ എന്നിവര്‍ ക്ഷേത്രം മേല്‍ശാന്തി ഗോപാലകൃഷ്ണയ്യര്ക്ക് ദക്ഷിണ സമര്‍പ്പിച്ച് നടയില്‍ നമസ്കരിച്ചു. കുമരനെല്ലൂര്‍ ദേശം ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. ചുടലഭദ്രകാളി, രക്തചാമുണ്ഡി, രക്തേശ്വരി പൊട്ടന്‍തെയ്യം എന്നിവയാണ് കളിയാട്ടത്തില്‍ അവതരിപ്പിക്കുക.






