Menu

Follow Us On

തൃശൂരിന്റെ ക്രിസ്മസ് അങ്ങാടി

തൂക്കിയിട്ടിരിക്കുന്ന നക്ഷത്രങ്ങളിലും, മാല ബള്‍ബുകളിലുമെല്ലാം എങ്ങും എല്‍ ഇ ഡി വസന്തത്തിന്റെ മാസ്മരികത. സാന്താക്ലോസിന്റെ വേഷങ്ങള്‍, ക്രിസ്മസ് ട്രീ, ബലൂണുകള്‍, ക്രിസ്മസ് ബെല്ലുകള്‍, പുല്‍ക്കൂടുകള്‍, രൂപങ്ങള്‍, ലൈറ്റുകള്‍ എന്നിവയിലെല്ലാം സ്വപ്‌നം കാണാന്‍ പറ്റാത്തത്രയും വെറൈറ്റികളാണ് ഇത്തവണ ക്രിസ്മസ് വിപണിയിലുള്ളത്. രുചിക്കൂട്ടുകളുടെ രഹസ്യഅറകള്‍ തുറന്നു കേക്ക് വിപണിയും സജീവം. എല്‍ഇഡി നക്ഷത്രങ്ങള്‍ക്ക് 200 രൂപ മുതല്‍ 100 രൂപവരെയും, എല്‍ഇഡി മാല ബള്‍ബുകള്‍ 150 രൂപ മുതലും ലഭ്യമാണ്. സാന്താക്ലോസിന്റെ വേഷവും മുഖംമൂടികളും തൊപ്പികളുമെല്ലാം ധാരാളമായി എത്തിക്കഴിഞ്ഞു. വസ്ത്രങ്ങള്‍ക്ക് 200 മുതലാണ് വില. വലുപ്പമനുസരിച്ചും ഗുണമനുസരിച്ചും വിലയില്‍ മാറ്റമുണ്ട്. പുല്‍ക്കൂടുകള്‍ക്ക് 150 മുതല്‍ ആയിരം രൂപവരെയാണ് വില.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –