പൂരം പ്രദര്‍ശനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ ഞായറാഴ്ച രാവിലെ ഭൂമി പൂജയ്ക്കുശേഷമാണ് കാല്‍നാട്ട് നടന്നത്. മേയര്‍ എം.കെ.വര്‍ഗീസ്, കൊച്ചിന്‍ വേസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം.ബാലഗോപാല്‍ , സെക്രട്ടറി രാജേഷ് പൊതുവാള്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ.സുന്ദര്‍മേനോന്‍, സെക്രട്ടറി കെ.ഗിരീഷ്‌കുമാര്‍, തേക്കിന്‍കാട് കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, മുന്‍ എംഎല്‍എ ടിവി ചന്ദ്രമോഹന്‍, മുന്‍മേയര്‍ അജിത ജയരാജ്, ചെമ്പുക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, മുന്‍ ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഏപ്രില്‍ ആദ്യം പൂരം പ്രദര്‍ശനം ആരംഭിക്കും






