ദുരന്തങ്ങളെ നേരിടാന്‍ ദുരന്തനിവാരണ സാക്ഷരതയിലുടെ പുതുതലമുറയെ സജ്ജമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരുവര്‍ഷം മാത്രം ജില്ലയില്‍ 131 മുങ്ങിമരണങ്ങളാണ് നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അറിവില്ലായ്മ കാരണമാണ് മരണം സംഭവിക്കുന്നത്. ഇത് ഒഴിവാക്കാന്‍ സ്കൂള്‍-കോളജ് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടും. അപകടസാധ്യതയുള്ള ജലാശയങ്ങള്‍ സംബന്ധിച്ച് പഠിച്ചശേഷം അവയോടു ചേര്‍ന്ന് ജാഗ്രതാസമിതികള്‍ രൂപികരിക്കും. ഇവര്‍ക്കുവേണ്ട പരീശിലനം നല്കാന് അഗ്നിരക്ഷാ സേനയുടെയും സിവില്‍ ഡിഫന്സിന്റയും സഹായം തേടും.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം