ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പടിഞ്ഞാറെകോട്ടയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട്തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.ആര്.ഹരി, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോന് തുടങ്ങിയവര്‍ സംസാരിച്ചു