വര്‍ക്കല എംഎല്‍എ വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ചുമതലയേല്‍ക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാളായ ആനാവൂര്‍ നാഗപ്പനെതിരെ പാളയത്തില്‍ പടയൊരുങ്ങിയതോടെയാണ് കടുത്ത നടപടികളുമായി നേതൃത്വം രംഗത്തെത്തിയതെന്നാണ് സൂചന. കത്ത് വിവാദം സിപിഎമ്മിന് കടുത്ത അവമതിപ്പ് ഉണ്ടാക്കിയതായാണ് വിലയിരുത്തുന്നത്. അന്നുതന്നെ ആനാവൂരിനെ മാറ്റണമെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും തീരുമാനം വൈകിപ്പിച്ചു