ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അദ്ധ്യക്ഷനായി. കേശവീയം 2023 ലോഗോ പ്രകാശനം, കേശവന്‍ സ്മൃതി സംഗമം, ചിത്രരചനാ ക്യാമ്പ് , കേശവനെ പരിപാലിച്ചവര്‍ക്കുള്ള ആദരം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കേശവനെ നടയിരുത്തിയ നിലമ്പൂര്‍ കോവിലകത്തെ റിസീവര്‍ ടി.സി. സുരേന്ദ്രനാഥന്‍, കേശവന്റെ പാപ്പാനായിരുന്ന മൂക്കുതല നാരായണന്‍ നായര്‍, കേശവന്റെ വിഖ്യാത ചിത്രമെടുത്ത പെപിതാ സേത്ത് എന്നിവരെ മന്ത്രി ആദരിച്ചു.