ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നും പലരും ഇത് രണ്ടും ഒന്നാണെന്നു തെറ്റിദ്ധരിച്ചരിക്കുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അദ്ധ്യക്ഷനായി. തേക്കിന്‍കാട് മൈതാനിയില്‍ 138 അടി നീളവും 138 കിലോഗ്രാ തൂക്കവുമുള്ള ജന്മദിന കേക്ക് നേതാക്കള്‍ ചേര്‍ന്ന് മുറിച്ച് മധുരം പങ്കുവച്ചു. സ്വാതന്ത്ര്യസമര സേനാനികളും കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ഉള്‍പ്പെടെ 138 നേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തതായിരുന്നു കേക്ക്.തേറമ്പില്‍ രാമകൃഷ്ണന്‍, ടി.എന്‍. പ്രതാപന്‍ എം.പി, സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ എം.പി. വിന്‍സെന്റ്, ഒ. അബ്ദുറഹ്‌മാന്‍കുട്ടി, ജോസഫ് ചാലിശേരി, ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് എന്നിവര്‍ സംബന്ധിച്ചു.