News Leader – ചാലക്കുടിപ്പുഴയില്‍ വെറ്റിലപ്പാറ പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ട് വിദ്യാര്‍ഥികള്‍ മരിച്ചിടത്ത് വീണ്ടും കുളിക്കാനിറങ്ങി വിനോദസഞ്ചാരികള്‍. തിങ്കളാഴ്ച വൈകീട്ടാണ് സഞ്ചാരികള്‍ കുളിക്കാനിറങ്ങിയത്. അപകടസാധ്യതയുള്ള ഈ പ്രദേശത്തുനിന്ന് മാറിപ്പോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും സഞ്ചാരികള്‍ തയ്യാറായില്ല. നാട്ടുകാരോട് ഇവര്‍ തട്ടിക്കയറി. പിന്നീട് അതിരപ്പിള്ളി സ്റ്റേഷനിലെ പോലീസുകാരെത്തിയാണ് ഇവരെ പുഴയില്‍നിന്ന് കയറ്റിവിട്ടത്.