ഇപ്പോള്‍ മാറി മാറി വരുന്ന ചില സാഹചര്യങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. അദ്ദേഹം വ്യക്തമാക്കി. പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി വരികയാണ്. ഇക്കാലമത്രയും നിധി പോലെ നെഞ്ചിലേറ്റി കൊണ്ടു നടന്നതാണ് കലോത്സവത്തിന്റെ എല്ലാ അടുക്കളകളും. ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല എന്ന് ബോധ്യമായിരിക്കുന്നു. കലോത്സവവേദികളിലെ പാചകത്തിന് ഇനിയില്ലെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് പഴയിടം കൂട്ടിച്ചേര്‍ത്തു. മാറി നില്‍ക്കുന്നതിലെ പ്രധാനം കാരണങ്ങളിലൊന്ന് എന്നിലൊരു ഭയം ഉണ്ടായിരിക്കുന്നു എന്നതാണ്. അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നുകഴിഞ്ഞാല്‍ പിന്നീട് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വന്നിരിക്കുന്ന ചില മാറ്റങ്ങളും നമ്മള് ഇതിനോടൊപ്പം കാണേണ്ടതുണ്ടെന്നും പഴയിടം പറഞ്ഞു.

How to Evaluate the Reliability of Online Information
വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം 