ബൈക്കിലെ ലോകംചുറ്റലിന്റെ ആദ്യഘട്ടം തീര്‍ന്ന് ജോസ് എന്ന എടക്കളത്തൂര്‍ ജോസ് ഇപ്പോള്‍ തൃശൂരിലെ വീട്ടിലുണ്ട്. ശൈത്യകാലം അനുവദിക്കുമെങ്കില്‍, യാത്രയുടെ രണ്ടാം പാദം ജനുവരി അവസാനം തുടങ്ങുകയാണ്..ആഫ്രിക്കയുടെ വന്യതയിലേക്ക്.
സ്വീഡനിലെ തണുപ്പ്്, ജോര്‍ജിയയിലെ ആറുമണിക്കൂര്‍ മഴ, ഭാഷയുടെ വിലങ്ങില്ലാത്ത സൗഹൃദങ്ങള്‍.. ചെമ്പൂക്കാവ് എടക്കളത്തൂര്‍ അഞ്ജനം വീട്ടില്‍ ജോസിന് പറയാനുള്ളത് കാഴ്ചയുടെയും മനുഷ്യത്വത്തിന്റേയും വിസ്മയങ്ങള്‍ മാത്രം. യാത്രപുരോഗമിക്കുന്തോറും തന്നിലെ അഹങ്കാരം കുറഞ്ഞു വരികയാണെന്ന് ജോസ് തുറന്നു പറയുന്നു. പ്രായം അറുപതിലേക്കടുക്കുമ്പോഴും യാത്രയുടെ യുവത്വത്തില്‍ ഇദ്ദേഹം 36 രാജ്യങ്ങള്‍ പിന്നിട്ടു . ഏഴുവര്‍ഷംകൊണ്ട് 192 രാജ്യങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് ഇനിയുമേറെയുണ്ടെങ്കിലും യാത്രയിലെ അനുഭവങ്ങള്‍ ആവേശംകൂട്ടുകയാണ്. അവിസ്മരണീയ അനുഭവം എന്നതിനേക്കാള്‍ അവിചാരിതഅനുഭവം പങ്കുവയ്ക്കാനാണ് തനിക്കിഷ്ടമെന്ന് ജോസ് പറഞ്ഞു

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 