Menu

Follow Us On

പൊതുപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും പാലിക്കണമെന്ന് സുപ്രീം കോടതി

മൂന്നാറിലെ പൊമ്പിളെ ഒരുമൈ സമരത്തെ അധിക്ഷേപിച്ചുള്ള മുന്‍മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച ഭരണഘടന ബെഞ്ചിന്റേതാണ് നിരീക്ഷണം. മന്ത്രിമാരടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തടയാന്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. ഇത്തരമൊരു കീഴ്വഴക്കം ജഡ്ജിമാര്‍ പാലിക്കാറുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരുന്നത് നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനങ്ങളിലുള്ള ഇടപെടലല്ലെന്ന് ഭരണഘടന ബെഞ്ച് പറഞ്ഞു. ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി വച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –