ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ പീച്ചിയിലെ ജനതാദള്‍ (എസ്) ജില്ലാ നേതൃക്യാമ്പില്‍ നിന്ന് ഒരു വിഭാഗം വിട്ടു നിന്നു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ്, നേതാക്കളായ സി.കെ നാണു എം.എല്‍.എ, ജോസ് തെറ്റയില്‍ എന്നിവര്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്നാണ് ഒരു വിഭാഗം വിട്ടുനിന്നത്. 13 നിയോജക മണ്ഡലം പ്രസിഡന്റുമാരില്‍ നിന്നും ഒമ്പത് പേരും 13 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളില്‍ നിന്ന് 9 പേരും ദേശീയ കൗണ്‍സില്‍ അംഗമായ ജോസ് ജെ.പൈനാടത്തും വിട്ടുനിന്നുവെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. 50 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 33 പേരും പങ്കെടുത്തില്ല.

How to Evaluate the Reliability of Online Information
വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം 