ഉച്ചഭക്ഷണത്തിനായി സ്‌കൂള്‍ വിട്ട സമയത്ത് കൂട്ടത്തോടെ ഇരച്ചെത്തിയ കടന്നലുകളാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ പാവറട്ടി സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. സംഭവത്തെതുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം അധികൃതര്‍ സ്‌കൂളിന് അവധി നല്‍കി. വിവരം അറിഞ്ഞ് പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ , വാര്‍ഡ് മെംമ്പര്‍മാര്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, പാവറട്ടി പോലീസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു