Menu

Follow Us On

Maxresdefault 173

ഐവര്‍മഠം ശ്മശാനത്തിലെ കളിയാട്ടം

രാത്രിയുടെ കറുത്ത കമ്പളത്തില്‍, ശ്മശാനം ഉണര്‍ന്നു. പാമ്പാടി ഐവര്‍മഠം ശ്മശാനത്തിലെ കളിയാട്ടം അനുഭവമായി. സാക്ഷിയായത് ആയിരങ്ങള്‍. ഞായറാഴ്ചയാണ് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ കളിയാട്ടം അരങ്ങേറിയത്. കത്തുന്ന ചിതകള്‍ക്ക് നടുവില്‍ ഒരു കളിയാട്ടം..ലോകത്തു തന്നെ ഇത്തരത്തില്‍ ഇവിടെ മാത്രമാണ് ഇങ്ങനെ ഒരു കളിയാട്ടം അരങ്ങേറുന്നത്.. വൈകുന്നേരം 6 മുതല്‍ അര്‍ദ്ധരാത്രി വരെയാണ് ചുടലഭദ്രകാളി തെയ്യം, പൊട്ടന്‍ തെയ്യം, ഭൈരവന്‍ തെയ്യം മുതലായവ അരങ്ങേറിയത്. കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ തിരുവില്വാമല ഐവര്‍മഠം പൈതൃക സംസ്‌കാര സംരക്ഷണ സമിതിയാണ് കളിയാട്ടം സംഘടിപ്പിച്ചത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ അനീഷ് പെരുമലയന്റെ നേതൃത്വത്തിലാണ് കളിയാട്ടം അരങ്ങേറിയത്. കെട്ടിയാട്ടം ഇവിടെ ആരംഭിച്ചിട്ട് എട്ടുവര്‍ഷമായി. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവര്‍ഷം നിലച്ചുപോയിരുന്നു. അതിനാല്‍ ഇക്കുറി വന്‍ജനാവലിയാണ് എത്തിയത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –